*ഒപി സേവനം വൈകുന്നേരം ആറ് മണി വരെ; സമയം നീട്ടാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം*

ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി സേ​വ​നം വൈ​കു​ന്നേ​രം ആ​റ് വ​രെ നീട്ടാൻ നി​ർ​ദേ​ശം ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മൂ​ന്ന് ഡോ​ക്ട​ർ​മാ​രുടെ സേവനം ലഭ്യമാക്കുന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ആ​ർ​ദ്രം മാ​ന​ദ​ണ്ഡ പ്ര​കാ​ര​മു​ള്ള ഒ​പി സേ​വ​നം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​ണ് മ​ന്ത്രി നി​ർ​ദേ​ശം.

ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​പ്പ​റ്റി അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.