രാജ്യത്തിന്റെ ഏത് പോസ്റ്റ് ഓഫീസിൽനിന്നും ശബരിമലപ്രസാദം ഓൺലൈനായി ബുക്കുചെയ്യാം. പരമാവധി ഏഴുദിവസത്തിനുള്ളിൽ സ്പീഡ് പോസ്റ്റിൽ പ്രസാദം വീട്ടിലെത്തും. ഓൺലൈൻ പ്രസാദവിതരണത്തിന് മൂന്ന് കിറ്റാണ് ഉള്ളത്; 520 രൂപ കിറ്റിൽ ഒരു അരവണയും 960 രൂപ കിറ്റിൽ നാല് അരവണയും 1760 രൂപ കിറ്റിൽ 10 അരവണയും ഉണ്ടാകും. എല്ലാ കിറ്റിലും നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി എന്നിവയും പ്രത്യേകം പായ്ക്കുചെയ്യും. സ്വാമി അയ്യപ്പൻ, സന്നിധാനം പി.ഒ., 689713 എന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽനിന്നാണ് പ്രസാദം അയയ്ക്കുക.