ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച്ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

തീർത്ഥാടനം പ്രമാണിച്ച് ശിവഗിരിയിലും പരിസരത്തുമായി വനിത
പൊലീസ്, ഷാഡോ, മഫ്തി എന്നിങ്ങനെ
ആയിരത്തോളം പൊലീസുകാരെ
വിന്യസിക്കുമെന്നും 29 മുതൽ ഗതാഗത
നിയന്ത്രണം ഏർപ്പെടുത്തുമെന്നും വർക്കല ഡിവൈഎസ്പി പി നിയാസ് പറഞ്ഞു. ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ ശിവഗിരി മഠം
ജംഗ്ഷനിൽനിന്നും ഗുരുകുലം
ജംഗ്ഷനിൽനിന്നും ശിവഗിരിയിലേക്ക്
പാസുള്ള വാഹനങ്ങൾ മാത്രമേ കടത്തി
വിടുകയുള്ളു.കല്ലംബലത്തുനിന്ന് വരുന്ന തീർഥാടന വാഹനങ്ങൾ നരിക്കല്ലുമുക്ക്,
പാലച്ചിറയിൽ നിന്ന് തിരിഞ്ഞ് വട്ടപ്ലാമൂട്
ജംഗ്ഷനിൽ തീർഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങൾ ശിവഗിരി
ഹൈസ്കൂൾ, നഴ്സിങ് കോളേജ്, കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ എസ് എൻ സെൻട്രൽ സ്കൂൾ, എസ് എൻ കോളേജ് എന്നീ ഗ്രൗണ്ടുകളിലും നിർത്തിയിടണം.

അഞ്ചുതെങ്ങ്,കടയ്ക്കാവൂർ
ഭാഗത്തുനിന്നും വരുന്നവർ മരക്കടമുക്ക്,
പാലച്ചിറ വഴി ഗുരുകുലം ജംഗ്ഷനിലും
കൊല്ലം ഭാഗത്തുനിന്നും പാരിപ്പള്ളി വഴിയും കാപ്പിൽ വഴിയും വരുന്ന വാഹനങ്ങൾ അയിരൂർ, നടയറ വഴി എസ് എൻ കോളേജ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം
വാഹനങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ
നിർത്തിയിടണം. വർക്കല മൈതാനത്ത്
എത്തുന്ന വാഹനങ്ങൾ ആളെ
ഇറക്കിയശേഷം ചെറിയ വാഹനങ്ങൾ
മൈതാനം ധന്യ സൂപ്പർ മാർക്കറ്റിന്
സമീപത്തെ ഗ്രൗണ്ടിലും പെരുംകുളം
പാർക്കിങ് ഏരിയയിലും വലിയ
വാഹനങ്ങൾ വർക്കല സ്വകാര്യബസ്
സ്റ്റാൻഡ് ഗ്രൗണ്ടിലും നിർത്തിയിടണം. സ്റ്റാർ തിയറ്റർ ഭാഗത്തുനിന്നും ഗുഡ് ഷെഡ് റോഡ് വഴി വാഹനങ്ങൾ കടത്തി വിടില്ല. ഗുരുകുലം ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് വരെയും മഠം ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് വരെയുള്ള
റോഡിന്റെ ഇരുവശങ്ങളിലും
ഇടറോഡുകളിലും പാർക്കിങ്ങ് അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു. വഴിയോര കച്ചവടവും ഭിക്ഷാടനവും കർശനമായി അനുവദിക്കില്ല.