*കേരള സ്റ്റാര്‍ട്ടപ്പ് കോമണ്‍സ്: സേവനദാതാക്കള്‍ക്ക് അപേക്ഷിക്കാം*

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് കോമണ്‍സ് പദ്ധതിയിലേക്ക് സേവനദാതാക്കളില്‍ നിന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിയമം, സാങ്കേതിക, സാമ്പത്തിക മേഖലകളിലുള്ള സേവനങ്ങള്‍ മിതമായ നിരക്കില്‍ നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുള്ള സേവനദാതാക്കളുടെ പാനല്‍ തയ്യാറാക്കും.

എംപാനല്‍ ചെയ്യുന്ന വിദഗ്ധരില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ സ്വീകരിക്കാവുന്നതാണ്. നിയമ, സാമ്പത്തിക സേവനങ്ങള്‍, ബൗദ്ധിക സ്വത്തവകാശം സ്വീകരിക്കല്‍, സാങ്കേതിക കൈമാറ്റം, ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഗുണമേډാ സാക്ഷ്യപത്രവും ലൈസന്‍സും ലഭ്യമാക്കല്‍, ബിസിനസ് വിപുലീകരിക്കുന്നതിനുള്ള നെറ്റ് വര്‍ക്കിങ് തുടങ്ങിയ സേവനങ്ങള്‍ പദ്ധതിയിലൂടെ ലഭ്യമാകും.

പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മേഖലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വ്യക്തികളോ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളോ ആയിരിക്കണം. തിരഞ്ഞെടുക്കുന്നവരെ കെഎസ് യു എം സേവനദാതാക്കളായി എംപാനല്‍ ചെയ്യും.