*,കല്ലറ പാങ്ങോട് വാമനപുരം വില്ലേജുകളിലൂടെ കടന്നു പോകുന്ന തിരുവനന്തപുരം – അങ്കമാലി ദേശീയപാത ഭാരത്‍‌മാല പദ്ധതിയിൽ ഇല്ല...*

തിരുവനന്തപുരം മുതൽ അങ്കമാലി വരെ എംസി റോഡിനു സമാന്തരമായി നിർമിക്കുന്ന ദേശീയപാതയെ ഭാരത്‍‌മാല പദ്ധതിയിൽ ഉൾപ്പെടുത്താനായില്ല. ദേശീയപാത അതോറിറ്റിയുടെ തനത് (ഒറിജിനൽ) പദ്ധതിയായി ഈ പാത നിർമിക്കാൻ ധാരണയായി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാമ്പത്തിക ഇടനാഴികൾ നിർമിക്കുന്നതാണു കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പദ്ധതി. 

 തിരുവനന്തപുരം,, തെന്മല ദേശീയപാതയിൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ നിന്നാണ് തിരുവനന്തപുരം – അങ്കമാലി 4 വരി ദേശീയപാത തുടങ്ങുക. നെടുമങ്ങാട്, കല്ലറ, കടയ്ക്കൽ, അഞ്ചൽ, പത്തനാപുരം, കോന്നി, തണ്ണിത്തോട്, റാന്നി, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല, രാമപുരം, ഭരണങ്ങാനം, മൂവാറ്റുപുഴ, കോതമംഗലം, കോടനാട്, മലയാറ്റൂർ, മഞ്ഞപ്ര, കാലടി തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കടന്ന് അങ്കമാലിയിൽ അവസാനിക്കും. 257.51 കിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്കായി 12 താലൂക്കുകളിലെ 79 വില്ലേജുകളിൽ നിന്ന് 1092.59 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. 


ഏറ്റെടുക്കേണ്ടി വരുന്ന വില്ലേജുകൾ

∙ നെടുമങ്ങാട് താലൂക്ക്: വാമനപുരം, കല്ലറ, പാങ്ങോട്, പാലോട്, കുറുപുഴ, പനവൂർ, പുല്ലമ്പാറ, ആനാട്, ഉഴമലയ്ക്കൽ, അരുവിക്കര, കരകുളം, നെടുമങ്ങാട്, കരിപ്പൂർ. .