ഡച്ച് തന്ത്രം വിജയിച്ച ആദ്യ പകുതി
ലോക ഫുട്ബോളിലെ വമ്പന്മാരായ നെതര്‍ലാന്‍ഡ്സിനെ അമ്പരിപ്പിക്കുന്ന പ്രകടനത്തോടെയാണ് യുഎസ്എ തുടങ്ങിയത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഡച്ച് ഗോള്‍ മുഖത്ത് യുഎസ്എ അപകടം വിതച്ചു. ഓഫ്സൈഡ് കെണിയെ തകര്‍ത്ത് ക്രിസ്റ്റ്യന്‍ പുലിസിച്ച് എടുത്ത ഷോട്ട് ഡച്ച് ഗോള്‍ കീപ്പര്‍ നൊപ്പാര്‍ട്ട് കാല് കൊണ്ട് തടുത്തു. യുഎസ്എയുടെ തുടക്കത്തിലുള്ള ആക്രമണങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്സ് മറുപടി നല്‍കിയത് അധികം വൈകാതെ ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ച് കൊണ്ടാണ്. 10-ാം മിനിറ്റില്‍ മധ്യനിരയുടെ മനോഹരമായ പാസിംഗിന് ഒടുവില്‍ വലതു വിംഗില്‍ ഡംഫ്രിസിലേക്ക് പന്ത് എത്തി. താരത്തിന്റെ ക്രോസ് ബോക്സിന് നടുവിലേക്ക് എത്തുമ്പോള്‍ ഓടിയെത്തിയ ഡീപെയെ തടുക്കാനായി യുഎസ്എ പ്രതിരോധ സംഘത്തിലെ ആരും ഉണ്ടായിരുന്നില്ല. താരം അനായാസം പന്ത് ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ നിക്ഷേപിച്ചു.ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ടര്‍ണറുടെ ഗോള്‍ കീപ്പിംഗ് മികവിന് മുന്നില്‍ നിഷ്പ്രഭമായി. ടീമിന് ഗോള്‍ നേടാന്‍ സാധിക്കാതെ പോകുമ്പോള്‍ ഡച്ച് പടയുടെ ആക്രമണങ്ങളെ നേരിട്ട് എന്തെങ്കിലും പ്രതീക്ഷ നിലനിര്‍ത്തിയത് ടര്‍ണര്‍ തന്നെയായിരുന്നു. 72-ാം മിനിറ്റില്‍ കൂപ്പ്മെയ്നേഴ്സിന്റെ ഷോട്ട് തടുത്തിട്ട് ടര്‍ണര്‍ റീബൗണ്ടില്‍ ഡീപെയുടെ ഹെഡ്ഡറും സേവ് ചെയ്തു.
തൊട്ട് പിന്നാലെയാണ് യുഎസ്എയ്ക്ക് മത്സരത്തിലെ ഏറ്റവും വലിയ സുവര്‍ണാവസരം ലഭിച്ചത്. ഡീപെയുടെ ഗോള്‍ കീപ്പറിലേക്കുള്ള ബാക്ക് പാസ് പിഴച്ചപ്പോള്‍ റൈറ്റിന്റെ കാലുകളിലേക്കാണ് എത്തിയത്. മുന്നോട്ട് കയറിയ എത്തിയ നൊപ്പാര്‍ട്ടിനെ മറികടക്കാനുള്ള റൈറ്റിന്റെ ഫസ്റ്റ് ടച്ച് അല്‍പ്പം കടന്നുപോപ്പോള്‍ നഷ്ടമായത് ഉറച്ച ഗോള്‍ കൂടെയായിരുന്നു. ഇതിന് 76-ാം മിനിറ്റില്‍ റൈറ്റ് തന്നെ പ്രായശ്ചിത്തം ചെയ്തു. പുലിസിച്ചിന്റെ വലത് വിംഗില്‍ നിന്നുള്ള ലോ ക്രോസില്‍ ചെറുതായി മാത്രമേ റൈറ്റിന് ടച്ച് ചെയ്യാന്‍ സാധിച്ചുള്ളുവെങ്കിലും നൊപ്പാര്‍ട്ടിനെ കീഴടക്കാന്‍ അതുമതിയായിരുന്നു.
കളിയിലേക്ക് തിരികെയെത്തി എന്ന വിശ്വാസത്തില്‍ യുഎസ്എ പിടിമുറുക്കുമ്പോഴാണ് നെതര്‍ലാന്‍ഡ്സിന്റെ വക അടുത്ത പ്രഹരം ഏല്‍ക്കുന്നത്. ഇടതു വിംഗില്‍ നിന്ന് ബ്ലിന്‍ഡ് നല്കിയ ക്രോസ് ഫാര്‍ പോസ്റ്റില്‍ ആരും മാര്‍ക്ക് ചെയ്യാനില്ലാതെ സ്വതന്ത്രനായി നിന്ന ഡംഫ്രിസിലേക്കാണ് വന്നത്. തന്റെ ഇടം കാല് കൊണ്ട് ടര്‍ണറിന്റെ പ്രതിരോധക്കോട്ടയെ ഡംഫ്രിസ് പൊളിച്ചു. ഒട്ടും പതറാതെ വീണ്ടും യുഎസ്എ ആക്രമിച്ചെങ്കിലും ഒരു ഗോള്‍ നേട്ടത്തിലേക്ക് എത്താന്‍ മാത്രം അവര്‍ക്ക് സാധിച്ചില്ല.