നിയമസഭാ വളപ്പില്‍ അന്താരാഷ്ട്ര പുസ്തക മേള

തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികോഘോഷങ്ങളുടെ ഭാഗമായി ജനുവരി 5 മുതല്‍ 15 വരെ നിയമസഭാ വളപ്പില്‍ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കും.പ്രവേശനം സൗജന്യമാണ്.മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടി.പദ്മനാഭനെ ചടങ്ങില്‍ ആദരിക്കും.'വായനയാണ് ലഹരി' എന്ന സന്ദേശം ഉയത്തി വിദ്യാര്‍ത്ഥികള്‍ക്കായി മേളയുടെ ഭാഗമായി കവിത,?കഥ,?കാര്‍ട്ടൂണ്‍ രചനാ മത്സരങ്ങളുണ്ടാകും.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തങ്ങള്‍ നല്‍കും.പ്രഭാഷണങ്ങളും സംവാദങ്ങളും കലാപരിപാടികളും ഉണ്ടാകും.എം.എല്‍.എയും നടനുമായ മുകേഷിന്റെ നേതൃത്വത്തില്‍ നാടകവും ഗായികയും എം.എല്‍.എയുമായ ദലീമയുടെ നേതൃത്വത്തില്‍ ഗാനപരിപാടിയും ഉണ്ടാകും.