*ഇരുചക്ര വാഹനവും ബസും കൂട്ടിയിട്ടിച്ച് അപകടം. ഇരുചക്രയാത്രക്കാരൻ മരിച്ചു.*

നഗരൂർ നന്ദായ് വനം സ്വദേശി പ്രകാശ് (60)ആണ് മരിച്ചത്

നെടുമ്പറമ്പു നിന്നും നഗരൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസും നഗരൂരിൽ നിന്ന് നെടുമ്പറമ്പിലേയ്ക്ക് പോയ ഇരുചക്ര വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയേറ്റ് ബസിനടിയിൽപ്പെട്ട ഇരുചക്ര വാഹനക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

ഇരുചക്ര വാഹനത്തിലിടിച്ച ശേഷം നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ചാണ് ബസ് നിന്നത്.

ഉടൻ തന്നെ പരിക്കേറ്റ പ്രകാശിനെ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു