വെഞ്ഞാറമൂട് : തീപിടിത്തത്തില്‍ വീട് കത്തിനശിച്ചു. തേമ്പാമൂട് കുഴിയില്‍ വീട്ടില്‍ ഷംസുദ്ദീന്റെ വീടാണ് അഗ്‌നിക്കിരയായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. തീപിടിത്തത്തില്‍ ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. വെഞ്ഞാറമൂട് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നും അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പറയപ്പെടുന്നു.