ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റ് യുഎഇ നിർദ്ദേശിച്ച ‘മാൻ – ഡൗസ്’എന്ന പേരിലാണ് അറിയപ്പെടുക. പുതുചേരിക്കും ചെന്നൈക്ക് ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം.വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.