കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറിങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങി മരിച്ചു

ഹരിപ്പാട്: ആലപ്പുഴയില്‍ എൻജിനീയറിങ്  വിദ്യാർഥി പുഴയില്‍ മുങ്ങി മരിച്ചു. തൃക്കുന്നപ്പുഴ (ഷഹീം മൻസിൽ ) കൊന്നപ്പറമ്പിൽ വടക്കതിൽ   ഹാരിസ് - ജെസ്‌നി ദമ്പതികളുടെ മകൻ ഹാനി ഹാരിസ് ( ഇജാസ് 18) ആണ്  മരിച്ചത്.  കൂട്ടുകാരോടൊപ്പം  ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ദാരുണ മരണം സംഭവിച്ചത്.വെള്ളിയാഴ്ച വൈകിട്ട്  നാല് മണിയോടെ കൊല്ലം- ആലപ്പുഴ ജലപാതയിൽ തൃക്കുന്നപ്പുഴ സ്പിൽവേക്ക്  സമീപത്തുള്ള കടവിൽ നിന്നും മറുകരയിലേക്ക് നീന്തുന്നതിനിടയിൽ ഹാനി ഹാരിസ് മുങ്ങി താഴുകയായിരുന്നു. കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടു.  നാട്ടുകാര്‍ ഓടിയെത്തി ഹാനിയെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി:  ഹന ഹാരിസ്.