സംസ്ഥാനപാതയിൽ വെഞ്ഞാറമൂടിനു സമീപം കീഴായിക്കോണം ശാലിനി ഭവൻ സ്കൂളിന് സമീപം മാരുതി കാറും ടോറസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരുക്കയറ്റു.
ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
മൂന്ന് ദിവസം മുമ്പ് ടോറസ് ഇടിച്ച് വയോധിക മരിച്ച സ്ഥലത്തിന് സമീപത്തായിരുന്നു ഇന്നത്തെയും അപകടം.വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുകയായിരുന്ന മാരുതി ആൾട്ടോ കാർ എതിരെ വരുകയായിരുന്നു ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാർ യാത്രക്കാരായ പോത്തൻകോട് പൗഡിക്കോണം അനുപമയിൽ ബാഹുലേയ പണിക്കർ,ശ്രീജ എന്നിവരെ ഗുരുതര പരുക്കുകളുടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു .