ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്ലിയുടെ മകളുടെ ഭർത്താവ് ചാലക്കുടി കറുകുറ്റി എടക്കുന്ന് കൊമ്പാറ ബിജുവിനെ (44) എങ്കക്കാട് നമ്പീശൻ റോഡിലെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റോസ്ലിയുടെ മകൾ മഞ്ജുവും ബിജുവും ഒരു മാസം മുൻപാണ് ഇവിടെ താമസം തുടങ്ങിയത്. മഞ്ജു 6 വയസ്സുള്ള മകനൊപ്പം എറണാകുളത്തു പോയ ദിവസമാണു ബിജു ജീവനൊടുക്കിയത്. റോസ്ലിന്റെ മൃതദേഹം അടക്കം ചെയ്യുന്ന ചടങ്ങുകൾക്കായാണു മഞ്ജു എറണാകുളത്തേക്കു പോയിരുന്നത്. റോസ്ലിയുടെ മൃതദേഹം 3 ദിവസം മുൻപ് കോട്ടയം മെഡിക്കൽ കോളജിൽ നിന്നു ബന്ധുക്കൾക്കു കൈമാറിയിരുന്നു.