എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സിനിമയാകുന്നു. ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെ സമാപന വേദിയിൽ ആയിരുന്നു പ്രഖ്യാപനം. സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ രഞ്ജിത്താണ് ചിത്രം ഒരുക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് മന്ത്രിയുടെ പ്രഖ്യാപനമെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. അദ്ദേഹത്തോട് രഹസ്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വേദിയിൽ പ്രഖ്യാപിച്ചതിനാൽ തന്നെ മികച്ച സിനിമയാക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. നോവൽ സിനിമയാക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും സംവിധായകൻ പറഞ്ഞു. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങൾ പിന്നീട് പുറത്തുവരും.