കിളിമാനൂർ: പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ സരള ആശുപത്രി എള്ളുവിള റോഡ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സരള ആശുപത്രി എള്ളുവിള റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജി.ജി.ഗിരികൃഷ്ണൻ നിർവഹിച്ചു. പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു വാർഡ് മെമ്പർ എസ് ശ്യാംനാഥ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്. സിബി, ജി എൽ അജീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജ്മൽ എൻ എസ് ,ഷീജാ സുബൈർ എന്നിവർ സംസാരിച്ചു സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രവിത നന്ദി പറഞ്ഞു .17 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.