* നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൗര വിചാരണ വാഹന പ്രചരണ ജാഥ നടത്തി*

 കല്ലമ്പലം : നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം.എം. താഹ നയിക്കുന്ന പൗര വിചാരണ വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിനം നടയറ ജംഗ്ഷനിൽ അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയ ത്തിനും വിലക്കയറ്റത്തിനും പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കും സ്വജനപക്ഷപാത ങ്ങൾക്കുമെതിരെയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.ചെമ്മരുതി പഞ്ചായത്തിലെ നടയറ, ചാവടിമുക്ക്, തച്ചോട്‌,എസ്.വി. പുരം കോളനി, വട്ടപ്ലാമൂട്,പനയറ, കോവൂർ, പാളയംകുന്ന്, ചാവർകോട്, മുത്തന, ഞെക്കാട്, എന്നിവിടങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം മാവിൻമൂട്ടിൽ ജാഥ സമാപിച്ചു. യോഗത്തിൽ ഡിസിസി ഭാരവാഹികളായ പി. എം ബഷീർ വർക്കല ഷിബു,പി. വിജയൻ, ജി. എസ്. പ്രശാന്ത്, സുനിൽ ശ്രീധർ, സഞ്ജയൻ, എസ്. അസ്ബര്‍, നടയറ ഇക്ബാൽ, ജയലക്ഷ്മി, ഗീത നളൻ, കുടവൂർനിസാം,എൻ. സിയാദ്, ആസിഫ് കടയിൽ, സജീo കല്ലമ്പലം, എന്നിവർ പങ്കെടുത്തു