താന്‍ അന്വോഷിച്ചു നടന്ന സത്യത്തെയായിരുന്നു ഗുരുവില്‍ ആശാന് കാണാനായത്. ആശാന്‍റെ ബാല്യം ദാരിദ്ര്യത്തിലാണ്ടതായിരുന്നുവെന്ന് ചിലര്‍ ധരിക്കുകയുണ്ടായി എങ്കിലും സത്യം അതായിരുന്നില്ല. പിതാവിന് വസ്ത്രവ്യാപാരം ഉണ്ടായിരുന്നതിനാല്‍ സാമാന്യം ഭേദപ്പെട്ട കുടുംബ പശ്ചാത്തലമായിരുന്നു ആശാന്‍റേത്.
പതിനാലാം വയസ്സില്‍ ആശാന് അധ്യാപക ജോലി സ്വീകരിക്കാനായി. നാട്ടിലെ വ്യവസ്ഥയനുസരിച്ച് സ്കൂളില്‍ പരിശോധനയ്ക്ക് വന്ന അധികാരിയ്ക്ക് ആശാന് അധ്യാപക ജോലി ചെയ്യുന്നതിനുള്ള പ്രായം തികയാഞ്ഞതിനാല്‍ ഒഴിവാക്കേണ്ടിവന്നു.
കോലത്തുകര ക്ഷേത്രപ്രതിഷ്ഠാ വേളയില്‍ ഗുരുദേവന്‍റെ ഒപ്പമുണ്ടായിരുന്ന ആശാന് ഗുരു കൈമാറിയ സമസ്യമനോഹരമായി പൂരിപ്പിച്ച് ഗുരുദേവന് സമര്‍പ്പിച്ചപ്പോള്‍ ശിഷ്യന്‍റെ കഴിവില്‍ ഗുരുവിന് ഏറെ മതിപ്പുണ്ടായി. ആശാന്‍റെ വിദ്യാഭ്യാസ കാര്യത്തിലും ഗുരുദേവന്‍ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും സ്വാമി പ്രബോധ തീര്‍ത്ഥ തുടര്‍ന്നു പറഞ്ഞു. സ്വാമി ശിവനാരായണ തീര്‍ത്ഥ അധ്യക്ഷത വഹിച്ചു. ഗുരുധര്‍മ്മ പ്രചരണസഭ, എറണാകുളം, ജില്ലാ പ്രസിഡന്‍റ് എന്‍. കെ. ബൈജു, സഭാ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്, ഡോ. സുശീല ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.