തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ആരംഭിച്ച പുതിയ ഓറഞ്ച് സിറ്റി സർക്കുലർ ബസ് ബഹു. മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ആരംഭിച്ച പുതിയ ഓറഞ്ച് സിറ്റി സർക്കുലർ ബസ് ബഹു. മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. കിഴക്കേകോട്ടയിൽ നിന്ന് മണക്കാട്, മുക്കോലയ്ക്കൽ, വലിയതുറ, ശംഖുമുഖം, ആൾ സെയിന്റ്സ് കോളേജ്, ചാക്ക,പേട്ട, ജനറൽ ആശുപത്രി,പാളയം സ്റ്റാച്യു,തമ്പാന്നൂർ വഴി കിഴക്കേകോട്ടയിൽ എത്തുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. 20 മിനിറ്റ് ഇടവേളകളിൽ സർവ്വീസ് നടത്തുന്ന ഓറഞ്ച് സർക്കിളിൽ ഒരു ട്രിപ്പിന് 10 രൂപയ്ക്ക് യാത്ര ചെയ്യാം. ഈ റൂട്ടിലേയ്ക്ക് നാല് പുതിയ ഇലക്ട്രിക് ബസുകൾ അനുവദിച്ചിട്ടുണ്ട്...