*സ്റ്റാർസ് വിസ്മയം ഒരുക്കാൻ സി എൻ പി എസ് ഗവൺമെന്റ് എൽപിഎസ് മടവൂർ.*

കിളിമാനൂർ
തുമ്പോട്:സ്റ്റാർസ് പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണം സിഎൻപിഎസ് ഗവൺമെന്റ് എൽ പി എസിൽ 18/12/2022 നടത്തുകയുണ്ടായി.മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബിജു കുമാറിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ എം എസ് റാഫി അധ്യക്ഷസ്ഥാനം വഹിച്ചു.എസ് എം സി ചെയർമാൻ ആർ അനിൽകുമാർ സ്വാഗതം ആശംസിച്ചു.കിളിമാനൂർ ബി പി സി, വി.ആർ സാബു പ്രോജക്ട് വിശദീകരണം നടത്തി. കിളിമാനൂർ ബി.ആർ സി പ്രീപ്രൈമറി ഇൻ ചാർജ് കെ ഷീബ,സി ആർ സി കോഡിനേറ്റർ ടി.എസ് കവിത,ബ്ലോക്ക് മെമ്പർ ദീപ വാർഡ് മെമ്പർമാരായ മോഹൻദാസ്,സിമി,റസിയ ഹർഷൻ,മടവൂർ സന്തോഷ്,ചന്ദ്രലേഖ, റിട്ടയേർഡ് എച് എം ആയ മോഹനൻ പിള്ള, സരസ്വതി അമ്മ,പൂർവ്വ വിദ്യാർത്ഥികളായ ബിനു സി, ഷാ എൽ ആർ,എൻ കെ രാധാകൃഷ്ണൻ, അണുക്കാട്ടിൽ ശ്രീകുമാർ, പള്ളത്തിൽ വിനോദ്,കെ ജ്യോതി,പ്രഭാകരപിള്ള, പ്രൈമറി ടീച്ചർ ശർമിതചന്ദ്രൻ,എം പി ടി പ്രസിഡന്റ് ശ്രീജ എസ്‌ എന്നിവർ പങ്കെടുത്തു. സ്കൂൾ എച്ച് എം സീന ബി എസ് നന്ദി പ്രകാശനം നടത്തി.