ആധുനികമായ ചാർജിംഗ് സ്റ്റേഷൻ ഉപകരണങ്ങളും അതിൻറെ ഗുണനിലവാരവും കെ എസ് ഇ ബിതന്നെ ഉറപ്പാക്കും. അതോടൊപ്പം കെഎസ്ഇബിയുടെ സോഫ്റ്റ്‌വെയർ ആയ KEMapp വഴി ചാർജ് ചെയ്യാനും കഴിയും. ചാർജിംഗ് സ്റ്റേഷന് വേണ്ട ട്രാൻസ്.ഫോര്‍മറും പവർ എക്സ്റ്റൻഷൻ ജോലികളും കെ എസ് ഇ ബി നിർവ്വഹിക്കും. ഏറ്റവും ആധുനിക രീതിയിലുള്ള ഡിസൈനും ഉടമയുടെ അഭിപ്രായത്തിന് അനുസരിച്ച് അനുയോജ്യമായ മേൽക്കൂരയും സൈറ്റിന്റെ സാധ്യതയ്ക്ക് അനുസരിച്ച് റൂഫ് ടോപ്പ് സോളാർ നിലയവും ചെയ്തു നൽകും. സ്റ്റേഷനുകൾ ഡെപ്പോസിറ്റ് വർക്ക് അടിസ്ഥാനത്തിലാണ് പൂർത്തീകരിച്ച് നൽകുന്നത്.
ഈ സേവനം ആവശ്യപ്പെടുന്നപക്ഷം സ്ഥലം സർവ്വേ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതായിരിക്കും. കെ എസ് ഇ ബി എംപാനൽ ചെയ്യുന്ന വിദഗ്ദ്ധ സ്ഥാപനങ്ങൾ വഴിയായിരിക്കും ഈ പ്രവൃത്തികൾ നിർവ്വഹിക്കുക.
താൽപര്യമുള്ളവർക്ക്, ചീഫ് എഞ്ചിനിയർ (REES), വൈദ്യുതി ഭവനം, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തിലോ cerees@kseb.in എന്ന ഇ മെയിലിലോ 0471 - 2447404, 2514698, 2514562, 2514462 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.