കേരളം ആദ്യമായി വേദിയാകുന്ന ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയില്‍

കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ലേലത്തിന് തുടക്കമാവുക. ആകെ 405 താരങ്ങള്‍ ലേലത്തിനുണ്ട്. ഇതില്‍ പത്ത് ടീമുകള്‍ക്ക് വേണ്ടത് 87 പേരെ. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ലേലത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. പത്ത് മലയാളി താരങ്ങളും ലേലത്തിനുണ്ട്.

ലേലത്തില്‍ വാശിയേറിയ പോരാട്ടം നടക്കുക ആദ്യ അഞ്ച് സെറ്റിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കും. ആദ്യ സെറ്റ് ബാറ്റര്‍മാരുടേതാണ്. ഒരു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളില്‍ നിന്നായിരിക്കും ലേലം തുടങ്ങുക. ലേലത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയന്‍ ഈ പഞ്ചാബ് മുന്‍ നായകനാണ്. മായങ്ക് അഗര്‍വാള്‍ (1 കോടി), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്, 1 കോടി), അജിന്‍ക്യ രഹാനെ (50 ലക്ഷം), ജോ റൂട്ട് (ഇംഗ്ലണ്ട്, 1 കോടി), റീലി റൂസോ (ദക്ഷിണാഫ്രിക്ക, 2 കോടി), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലന്‍ഡ്, 2 കോടി) എന്നിവരാണ് ആദ്യ സെറ്റിലെ പ്രധാനികള്‍രണ്ടാം സെറ്റ് ഓള്‍റൗണ്ടര്‍മാരുടേതാണ്. സാം കറന്‍, കാമറൂണ്‍ ഗ്രീന്‍, ജേസണ്‍ ഹോള്‍ഡര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് രണ്ട് കോടിആണ് അടിസ്ഥാന വില. ഷാക്കിബ് അല്‍ ഹസന്‍ (1.5 കോടി), സിക്കന്ദര്‍ റാസ, ഒഡെയ്ന്‍ സ്മിത്ത് (50 ലക്ഷം എന്നിവരും പട്ടികയിലുണ്ട്. വിക്കറ്റ് കീപ്പര്‍മാരുടെ സെറ്റില്‍ രണ്ട് കോടി വിലയുള്ള ഫില്‍ സാള്‍ട്ട്, നിക്കോളാസ് പുരാന്‍, ടോം ബാന്റണ്‍ എന്നിവരാണ് പ്രധാനികള്‍. ഹെന്റിച്ച് ക്ലാസന് ഒരു കോടി അടിസ്ഥാന വിലയുണ്ട്. ലിറ്റണ്‍ ദാസ്, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ക്ക് 50 ലക്ഷം വീതം. 

ഫാസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ക്രിസ് ജോര്‍ദാന്‍, ആദം മില്‍നെ എന്നിവര്‍ക്കാണ് രണ്ട് കോടി അടിസ്ഥാനവിലയുള്ളത്. ഓസ്‌ട്രേലിയയുടെ ജേ റിച്ചാര്‍ഡ്‌സണിന് 1.5 കോടിയുണ്ട്. റീസെ ടോപ്ലെ (75 ലക്ഷം), ഇശാന്ത് ശര്‍മ (50 ലക്ഷം), ജയദേവ് ഉനദ്കട് (50 ലക്ഷം) എന്നിവരാണ് മറ്റുപ്രധാനികള്‍. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ ദഷീദിന് രണ്ട് കോടിയാണ് അടിസ്ഥാന വില. 1.5 കോടിയാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയ്ക്ക്. മുജീബ് റഹ്മാന്‍, തബ്രൈസ് ഷംസി (1 കോടി), മായങ്ക് മര്‍ക്കണ്ഡെ (50 ലക്ഷം) എന്നിവരും പട്ടികയിലുണ്ട്.