കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍. കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘനാൾ പത്രപ്രവർത്തകൻ ആയിരുന്നു.പ്രതാപചന്ദ്രന്‍റെ നിര്യാണത്തെ തുടർന്ന്  കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗപരിപാടികളും മാറ്റിവെച്ച് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.