ആറ്റിങ്ങൽ കൊല്ലമ്പുഴ തിരുവാറാട്ട് കാവിലെ ആന കാളിദാസന്റെ കൊമ്പ് മുറിച്ചുമാറ്റി

തിരുവിതാംകൂര്‍
 രാജകുടുംബത്തിന്റെ പരദേവതാ ക്ഷേത്രമായ കൊല്ലമ്പുഴ തിരുവാറാട്ട് കാവിലെ ആന കാളിദാസന്റെ കൊമ്പ് മുറിച്ചുമാറ്റി.

തുമ്പി കൈ വരിഞ്ഞ നിലയിലായിരുന്ന കൊമ്പിന്റെ വളര്‍ച്ച. ഇത് കാളിദാസന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് കൊമ്പ് മുറിക്കല്‍ നടന്നത്. 

രണ്ട് കൊമ്പില്‍ നിന്നും ഇരുപത് ഇഞ്ചോളം നീളത്തില്‍ മുറിച്ചുമാറ്റി. രാവിലെ പത്തിനാരംഭിച്ച കൊമ്പ് മുറിക്കല്‍ വൈകിട്ട് നാലരയോടെയാണ് പൂര്‍ത്തിയായത്.

 കൊമ്പ് മുറിച്ച ശേഷം രാകി മിനുക്കി. കൊമ്പ് മുറിക്കല്‍ വിദഗ്ദ്ധന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കൊമ്പ് മുറിച്ചത്. 2018ലും കാളിദാസന്റെ കൊമ്പ് മുറിച്ചു മാറ്റിയിരുന്നു. മുറിച്ചുമാറ്റിയ രണ്ട് കൊമ്പ്കള്‍ക്കും 17 കിലോ ഭാരമുണ്ട്. ഡെപ്യൂട്ടി കമ്മിഷണര്‍ ശശി കലാചന്ദ്രന്‍, വര്‍ക്കല ദേവസ്വം സബ് ഓഫീസര്‍ ശില്പാ ചന്ദ്രന്‍,വൈശാഖ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിജുകുമാര്‍, റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ ഷൈജു ഷാജഹാന്‍, പുനലൂര്‍ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ.സിബി, ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ. അരവിന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി