ആറ്റിങ്ങല്‍ ഗവ പോളിയില്‍ എസ് എഫ് ഐ ക്ക് ഉജ്ജ്വല വിജയം


പോളിടെക്നിക് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം . ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന സൻട്രൽ പോളിടെക്നിക് വട്ടിയൂർക്കാവ്, നെടുമങ്ങാട് പോളിടെക്നിക്, ആറ്റിങ്ങൽ പോളിടെക്നിക്, വനിതാ പോളിടെക്നിക് കൈമനം, നെയ്യാറ്റിൻകര പോളിടെക്നിക് എന്നിവിടങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എസ്എഫ്ഐ സമ്പൂർണാധിപത്യത്തോടുകൂടി വിജയം നേടി.നെയ്യാറ്റിങ്കര പോളിടെക്നിക്കിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന നെടുമങ്ങാട് പോളിടെക്നികിൽ സ. രാഹുൽ ചെയർമാൻ, സ.അരുൺ വൈസ് ചെയർമാൻ,സ. ഗോപിക വാസ് ചെയർപേഴ്സൺ, സ.മുഹമ്മദ് ജാഫർ ജനറൽ സെക്രട്ടറി, സ.അമൽ കൗൺസിലർ, സ.മേഘ ബിജു മാഗസിൻ എഡിറ്റർ, ആയി തിരഞ്ഞെടുത്തു ആറ്റിങ്ങൽ പോളിടെക്നികിൽ സ.അതുൽ ചെയർമാൻ, സ.ഗൗതം വൈസ് ചെയർമാൻ, സ.അഞ്ജന വൈസ് ചെയർപേഴ്സൺ, സ.നിതിൻ ആർട്സ് ക്ലബ് സെക്രട്ടറി സ.ദിൽ പ്രസാദ് മാഗസിൻ എഡിറ്റർ, സ.സംഗീത് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.