ബൈക്കില്‍ സഞ്ചരിക്കവെ തലയിൽ തേങ്ങ വീണ് യുവാവ് മരിച്ചു

തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചു. പുനത്തില്‍ മുനീര്‍ ആണ് മരിച്ചത്. അത്തോളിയിലാണ് സംഭവം.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച്‌ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മരണം.

അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട്‌ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽനിന്ന് തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സക്കിടെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ച്‌ മരിക്കുകയായിരുന്നു. അത്തോളിയൻസ്‌ ഇൻ കെഎസ്‌എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനാണ്