അഭിമാനം പ്രിയ സഹപ്രവർത്തകൻ പെരിന്തൽമണ്ണ ഡിപ്പോയിലെ കണ്ടക്ടർ ശ്രീ ജാഫർ.സി.ടി..
സംഭവം ഇങ്ങനെ :20/12/2022 ന് രാത്രി പെരിന്തൽമണ്ണയിൽ നിന്നും ഗവിയിലേക്ക് ( മലപ്പുറം ജില്ലയിൽ നിന്നും BTC യുടെ മൂന്നാമത്തെ ) പുറപ്പെട്ട് പത്തനംതിട്ടയിൽ രാവിലെ ഫ്രഷ് ആയി ഭക്ഷണം കഴിച്ചു ഗവിയിലേക്ക് പോയ ബസ്സിലെ യാത്രക്കാരനായ മുതുക്കുർശ്ശി സ്വദേശി, ഏകദേശം 65 വയസ്സുള്ള ശ്രീ ഹംസ എന്നയാൾക്ക് മൂഴിയാറിൽ വച്ച് ദേഹസ്വാസ്ഥ്യം തോന്നുകയും, പോലീസിന്റെ സഹായത്താൽ KSEB യുടെ ആംബുലൻസിൽ ആംങ്ങാമൂഴി പ്രൈമറി ഹെൽത് സെന്ററിലേക്ക് കണ്ടക്ടരും, കൂടെയുണ്ടായിരുന്ന യാത്രക്കാരനും (ADV മുഹമ്മദ് കുട്ടി താഴെക്കോട് )കൂടി എത്തിച്ചു.
എന്നാൽ അവിടെ സൗകര്യം കുറവായതിനാൽ 108 ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപതിയിലെത്തിച്ചു. മുൻകൂർ പണമടച്ച ട്രിപ്പായതിനാൽ കണ്ടക്ടറുടെ കൈവശം പണമില്ലാത്തതിനാൽ മനുഷ്യ സ്നേഹികളായ ജനറൽ ആശുപത്രി ഡോക്ടരും ജീവനക്കാരും സഹായവുമായെത്തി.
എന്നാൽ തലയിൽ രക്തം കട്ടപ്പിടിച്ചതിനാൽ കോട്ടയം
മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെയും ആശുപത്രി ജീവനക്കാർ സഹായിച്ചു.
ഇദ്ദേഹത്തിന്റെ കൂടെ മാറ്റാരുമില്ലാത്തതിനാലും,
ബന്ധുക്കൾ എത്തിച്ചേരേണ്ടതിനാലും
യാതൊരു പരാതിയോ, പരിഭവമോ കൂടാതെ
കൂടപ്പിറപ്പിനെ പ്പോലെ കൂടെ നിന്ന പെരിന്തൽമണ്ണ ഡിപ്പോ യിലെ കണ്ടക്ടർ തിരുവഴാംകുന്ന് സ്വദേശിയായ ശ്രീ ജാഫർ സി ടി, ( പെരിന്തൽമണ്ണ ഡിപ്പോ സോഷ്യൽ മീഡിയ സെൽ കോ ഓർഡിനേറ്റർ, BTC യൂണിറ്റ് കോ ഓർഡിനേറ്റർ എന്നീ സ്ഥാനം വഹിക്കുന്നുണ്ട് )
രാത്രി പത്തര മണിവരെ ബന്ധുക്കൾ വന്ന് അവരെ ഏല്പിച്ച ശേഷമാണ് തിരിച്ചു പോന്നത്.
ശ്രീ ജാഫർ സി ടി ക്ക് ടീം കെ എസ് ആർ ടി സി യുടെ അഭിനന്ദനങ്ങൾ
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc #cmd #pmna #gavi #btc #ksrtcsocialmediacell