വയലിൽ കുഴൽ കിണർ കുഴിയെടുക്കുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. ആന്ധ്രപ്രദേശിൽ ഏലൂരിലാണ് സംഭവം.
കിണർ കുഴിക്കുന്നതിനിടെ 17 സ്വർണ നാണയങ്ങളടങ്ങിയ മൺപാത്രമാണ് കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ എടുവാദല പാലം ഗ്രാമത്തിൽ
എടുവാദല പാലം വില്ലേജിലെ മനുകൊണ്ട സത്യൻ നാരായണന്റെ വയലിൽ നിന്നാണ് നാണയങ്ങൾ കണ്ടെടുത്തതെന്ന്
ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണത്തിൽ വയലിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ പക്കൽ നിന്ന് ഒരു സ്വർണനാണയം കൂടി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
61 ഗ്രാം ഭാരമുള്ള 18 നാണയങ്ങളാണ് പിടിച്ചെടുത്തതെന്ന് കൊയ്യാല ഗുഡെം തഹസിൽദാർ പി നാഗമണി പറഞ്ഞു.
സ്വർണനാണയങ്ങൾ ജില്ലാ കലക്ടർക്ക് കൈമാറി.
ഇതേ സമയം കൈ വന്ന സൗഭാഗ്യം നഷ്ടമായതിൻ്റെ മനോ വിഷമത്തിലാണ് മനു ഗൊണ്ട സത്യനാരായണൻ.
ചരിത്ര ശേഷിപ്പുകളുടെയെല്ലാം അവകാശം സർക്കാരിനും ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റിനമാണ്. അതിൻ്റെ ഭാഗമായാണ് നിധി സർക്കാർ ഏറ്റെടുത്തത്.
കൈ വന്ന നിധി കൈവിട്ടു പോയെങ്കിലും അപൂർവ്വ സംഭവത്തിൽ ഭാഗമാകാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് കർഷകനും കടുംബവും .