പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

കാട്ടാക്കട: പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചൽ യു.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന്റെ ശരീരത്തിലൂടെയാണ് ലോറിയുടെ മുൻവശത്തെ ടയർ കയറിയിറങ്ങിയത്. രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.