യുവാവിന്‍റെ കൈയും കാലും വെട്ടിയ കേസിൽ ആറു പേർ കസ്റ്റഡിയിൽ, പരിക്കേറ്റത് നിരവധി കേസുകളിലെ പ്രതിക്ക്

ആറ്റുകാല്‍: തിരുവനന്തപുരം ആറ്റുകാലിൽ യുവാവിന്റെ കൈയും കാലും വെട്ടിയ കേസിൽ ആറു പേർ കസ്റ്റഡിയിൽ. ശരത്തെന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. രണ്ട് മുഖ്യപ്രതികൾ ഉൾപ്പെടെ ആറു പേരെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിൽ എടുത്തത്. നിരവധി കേസുകളിൽ പ്രതിയായ ശരത് ലഹരിക്കടിമയാണ്. കഞ്ചാവ് ഉപയോഗിച്ച ശേഷം സംഘത്തിലുള്ള മറ്റുള്ളവരുമായി തർക്കം പതിവായിരുന്നു. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിന് കാരണവും ഇതാണ് എന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലായവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഉത്സവം കൂടാനായി നാട്ടിലെത്തിയ യുവാവിനെ മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. എസ്റ്റേറ്റ് സ്വദേശിയായ രാജ എന്നയാളെയാണ് അയല്‍വാസിയായ വിവേക് ആക്രമിച്ചത്. രാജ കഴിഞ്ഞ ദിവസമാണ് അമ്പലത്തിലെ ഉത്സവത്തിനായി വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വീട്ടില്‍ രാജ നില്‍ക്കുമ്പോള്‍ വിവേക് വാക്കത്തിയുമായെത്തി വെട്ടുകയായിരുന്നെന്ന് ദ്യക്‌സാക്ഷികള്‍ പറയുന്നത്. അന്നേ ദിവസം പകല്‍ നേരത്ത് ഇരുവരും തമ്മില്‍ തകര്‍ത്തിലേര്‍പ്പെട്ടിരുന്നു. ഇതാകും അക്രമ കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രതി വിവേക് ഒളിവിലാണ്. ദേവികുളം പൊലീസിന്‍റെ നേത്യത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്റ്റേറ്റില്‍ താമസിക്കുന്ന കാലത്ത് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും അടിപിടിയും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് രാജയെ വീട്ടുകാര്‍ എറണാകുളത്തേക്ക് പറഞ്ഞ് വിട്ടത്. എറണാകുളത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന രാജ .