പ്രവാസത്തിൽ ഉണ്ടാക്കിയതെല്ലാം ഭാര്യക്കും മക്കൾക്കും കൊടുത്തു മരിച്ചപ്പോള്‍ ബോഡി അവര്‍ക്ക് വേണ്ട

ബാലേട്ടനാണ് നിങ്ങൾ ഇപ്പോൾ വായിച്ച വാർത്തയിലെ നായകൻ ..ഓർക്കുമ്പോൾ ഹൃദയം വിങ്ങുന്നു…പ്രവാസത്തിൽ ഉണ്ടാക്കിയതെല്ലാം ഭാര്യക്കും മക്കൾക്കും കൊടുത്തു.. മകനെ പഠിപ്പിച്ചു.. ഇപ്പോൾ ദുബായ് മെട്രോയിൽ ആണ്…

മകളെ നഴ്സിംഗ് പഠിപ്പിച്ചു.. മോൾക്ക് ജോബ് കിട്ടിയപ്പോൾ ഓടി വന്ന് കൂട്ടുകാരോടെല്ലാം സന്തോഷം പങ്കുവെച്ചു… മകളുടെ വിവാഹത്തിന് ഗോൾഡ് വാങ്ങാനായി കുറി കിട്ടിയിരുന്നു.. ഏതോ ജ്വല്ലറിയിലും ക്യാഷ് അടച്ചിട്ടുണ്ടായിരുന്നു. മെൻസ് സലൂണി ലെ സ്റ്റാഫ്‌ ആണ് ബാലേട്ടൻ..

രണ്ടു ദിവസ്സം മുന്നേ പെട്ടന്നാണ് ബാലേട്ടൻ ഈ ലോകം വിട്ടുപോയത് 😢.. ഷോപ്പിൽ ജോലി ചെയ്തു കൊണ്ട് നിന്നപ്പോൾ ആണ് കാലിൽ ഒരു നീരുപോലെ വന്നത്.. പെട്ടന്ന് ദേഹത്തെല്ലാം ബബിൾസ് പോലെ വന്നു… ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോൾ ദേഹം മുഴുവൻ ഇൻഫെക്ഷൻ ആയി..

കിഡ്‌നി വർക്കിംഗ്‌ അല്ല എന്ന് പറഞ്ഞു.. നല്ലൊരു ഭക്ഷണം കൂടി കഴിക്കാതെ ഉള്ളതെല്ലാം മക്കൾക്കു വേണ്ടി കരുതി വച്ച മനുഷ്യൻ..!വെന്റിലേറ്ററിൽ ആണെന്ന് ഭാര്യയോട് പറഞ്ഞപ്പോൾ അവരുടെ മറുപടി കേട്ടു നിന്നവരേയെല്ലാം ചൊടിപ്പിച്ചു …ഭാര്യയുടെ മറുപടി....?

ഷാർജയിൽ കയ്യെത്തും ദൂരത്തുള്ള മകന്റെ നമ്പർ ചോദിച്ചപ്പോൾ എന്തോ പറഞ്ഞു കട്ട്‌ ആക്കി..!മകളുടെ ഫോണിലേക്കു നൂറുവട്ടം വിളിച്ചു …! പിന്നെ അദ്ദേഹത്തിന്റെ സഹോദരങ്ങളെ കോൺടാക്ട് ചെയ്തു… അതും കണ്ണൂരിലെ അദ്ദേഹം പറഞ്ഞ ഓർമ്മവച്ചുള്ള അവിടുത്തെ മറ്റൊരു സ്റ്റാഫ്‌ നാട്ടിലെ പരിചയക്കാരെ വിളിച്ച് അറിയിച്ചു..

95 വയസുള്ള അച്ഛൻ ഉണ്ട്..ആർക്കു വേണ്ടെങ്കിലും അവർക്കു വേണമെന്ന് പറഞ്ഞു… ദൂരെ എവിടെയോ ജോലി ചെയ്ത പെങ്ങളുടെ മകൻ ഷാർജയിൽ വന്നു.. Procedures എല്ലാം പുള്ളിക്കാരൻ ചെയ്തു….ഇന്നലെ രാത്രി 11 മണിക്ക് നാട്ടിലേക്ക് ബോഡി കൊണ്ടുപോയി…

പോലീസ് സ്റ്റേഷൻ വഴിയും പഞ്ചായത്ത്‌ വഴിയും ഭാര്യയെയും മക്കളെയും കോൺടാക്ട് ചെയ്തു.. ബോഡി അവർക്കു വേണ്ടാന്ന് പറഞ്ഞു.. ഒരു പുഞ്ചിരിയോടെ എപ്പോഴും നടക്കുന്ന ബാലേട്ടൻ രണ്ടു ദിവസമായി അടുത്ത
കൂട്ടുകാരെല്ലാം അനുഭവിക്കുന്ന സങ്കടം..!

തൊട്ടടുത്ത ഷോപ്പിൽ നിന്നും വാങ്ങുന്ന ഒരു ബാനനയാണ് അദ്ദേഹം രാത്രിൽ കഴിക്കുന്നത്.. ഇത് കാണുമ്പോൾ ഇടക്കിടക്ക് കളിയാക്കുമായിരുന്നു… കൂട്ടുകാർ എന്തിനാ ബാലേട്ടാ പിശുക്കുന്നതെന്ന് ..! കഴിഞ്ഞ ആഴ്ചയും അവിടെ ചെന്നപ്പോൾ പഴം എടുക്കുന്ന കണ്ടു കൂട്ടുകാർ കളിയാക്കി..!

അപ്പോഴാണ് പറഞ്ഞത് മോൾടെ കല്യാണത്തിന് ഗോൾഡ് വാങ്ങാനാ പിശുക്കുന്നതെന്ന്....ഇതിൽ നിന്നും നമ്മൾ പഠിക്കേണ്ട പാഠം ആണ് നമ്മൾ നമുക്ക് വേണ്ടി കൂടി ജീവിക്കണം.. നമുക്ക് വേണ്ടി ഭക്ഷണം കഴിക്കണം..നമ്മൾ നമ്മുടെ സന്തോഷം കണ്ടെത്തണം
ഞങ്ങടെ/നമ്മുടെ പ്രവാസികളുടെ മൊത്തം ബാലേട്ടന്.....