പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുരോഗതിക്കും അവിടത്തെ രോഗികളുടെ ക്ഷേമത്തിനുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് 'പ്രൊജക്റ്റ് തളിർ'. ഈ പദ്ധതിയുടെ ഭാഗമായി ഡിസംബർ 22, 23 തീയതികളിലായി തിരുവനന്തപുരം കളക്ടറേറ്റിൽ കരകൗശലവസ്തുക്കളുടെ സ്റ്റാൾ സംഘടിപ്പിക്കുന്നു. പേരൂർക്കട മനസ്സികാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്കായി നടത്തിവരുന്ന തൊഴിൽ നൈപുണ്യ പരിശീലനത്തിന്റെ ഭാഗമായി മെഴുകുതിരി, ബെഡ്ഷീറ്റ്, ഫ്ലോർ മാറ്റ് തുടങ്ങിയ ഉൽപ്പനങ്ങൾ നിർമിച്ചുവരികയാണ്. ഈ പ്രവർത്തനങ്ങളിലൂടെ രോഗികൾക്ക് അവരുടെ തൊഴിൽ നൈപ്പുണ്യം വികസിപ്പിക്കാനും വരുമാനമാർഗം കണ്ടത്താനും, അതിനുപരിയായി മനസ്സികാരോഗ്യം മെച്ചപ്പെടുന്നതിനും സഹായകമാകുന്നു. രോഗികൾ തികച്ചും അവരുടെ കൈകളാൽ നിർമിക്കുന്ന (handmade)ഈ ഉത്പന്നങ്ങളുടെ വിപണനത്തിനായാണ് ജില്ലാ ഭരണകൂടം മുൻകൈയെടുക്കുന്നത്. എല്ലാവരുടെയും സഹകരണത്തോടുകൂടി ഈ പ്രവർത്തനത്തെ നമുക്കൊരുമിച്ച് വിജയത്തിലേക്ക് നയിക്കാം.
തിരുവനന്തപുരം ജില്ലാ കളക്ടർ