ഇന്ത്യയിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ കേരളത്തില്‍ വരുന്നു

 ഇന്ത്യയിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ കേരളത്തില്‍ വരുന്നു. ദേശീയപാത വികസനത്തില്‍ അരൂര്‍ - തുറവൂര്‍ മേഖലയില്‍ നിര്‍മ്മിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ മേല്‍പാത നിര്‍മ്മാണ ഏജന്‍സി കഴിഞ്ഞദിവസം തീരുമാനിച്ചതോടെ നിര്‍മ്മാണ നടപടികള്‍ തുടങ്ങി. അനുമതിക്കായി രൂപരേഖ ഉടന്‍ സമര്‍പ്പിക്കും. 11.6 കിലോമീറ്റര്‍ ഉള്ള ഹൈദരാബാദിലെ പി വി എന്‍ ആര്‍ എക്‌സ്പ്രസാണ് നിലവില്‍ രാജ്യത്തെ ദൈര്‍ഘ്യമേറിയ മേല്‍പാത എന്നാല്‍ അരൂര്‍ ഭാഗത്ത് നിര്‍മ്മിക്കുന്ന മേല്‍പ്പാതയുടെ നീളം 12.75 കിലോമീറ്റര്‍ ആണ്.

 ഇതിന്റെ പ്രാഥമിക വിജ്ഞാപനം ഇറങ്ങി. ഭോപ്പാലിലെ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി ചുമതല. നിര്‍മ്മാണ ചുമതല  മഹാരാഷ്ട്രയിലെ അശോക ബില്‍ഡ് കോണ്‍ കമ്പനിക്കാണ്. 1668.5 കോടി രൂപയാണ് ചെലവ.് അരൂര്‍ ജംഗ്ഷന് സമീപം തുടങ്ങുന്ന പാത തുറവൂര്‍ മഹാക്ഷേത്രത്തിന് സമീപം അവസാനിക്കും. നിലവിലെ  നാലുവരി പാതയ്ക്ക് മുകളിലൂടെയാണ് മേല്‍പ്പാത കടന്നുപോകുന്നത. എന്നാല്‍ ഇതിനാല്‍ വലിയ തോതില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല . പ്രധാന ജംഗ്ഷനുകള്‍ക്ക് സമീപം ഏല്‍പ്പാതയില്‍ നിന്ന് വാഹനങ്ങള്‍ക്ക് താഴത്തെ റോഡിലേക്ക് ഇറങ്ങാനും സര്‍വീസ് റോഡില്‍ നിന്നും മേല്‍പാതയിലേക്ക് കയറാനും ഉള്ള റോഡ് നിര്‍മ്മിക്കാനുള്ള ഭാഗത്തു മാത്രമാകും സ്ഥലം ഏറ്റെടുക്കേണ്ടി വരിക. നിലവിലുള്ള നാലുവരി പാത സര്‍വീസ് റോഡ് ആയി മാറും.