സമ്പൂർണ ഭരണ ഘടന സാക്ഷരത നേടി നിലമേൽ ഗ്രാമപഞ്ചായത്ത്

ഇന്ത്യ എന്ന ബൃഹത്തായ രാജ്യത്തിന്റെ ഭരണഘടന ലോകത്തെ ഏറ്റവും വലിയ നവോത്ഥാന രേഖയാണ് ഇന്ത്യയുടെ നിയമമായ ഭരണഘടനയിൽ പൗരന് ഉറപ്പാക്കുന്ന അവകാശങ്ങളും ഉത്തരവാദിത്തവും ഭരണഘടനാമൂല്യങ്ങളും ജനങ്ങളെ മനസ്സിലാക്കി കൊടുക്കുവാനായി കൊല്ലം ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി നിലമേൽ ഗ്രാമപഞ്ചായത്ത്, കില എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഒരു ജനകീയ ക്വാമ്പയിനാണ് 'ദി സിറ്റിസൺ 2022

പൗരന്റെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ ഭരണ ഘടനാ മൂല്യങ്ങൾ എന്നിവയെക്കുറിച്ച് എല്ലാ വ്യക്തികളേയും ബോധവൽകരിച്ചു കൊണ്ട് നിലമേൽ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു ഉത്തരവാദിത്വ ബോധമുള്ള ഒരു പൗര സമൂഹത്തെ സൃഷ്ടിക്കുവാനും ഭരണഘടനാസാക്ഷരതാ ക്യാമ്പയിനിലൂടെ സാധിച്ചു.

സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം 2022 ഡിസംബർ 21 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. വിനീത .വി യുടെ അദ്ധ്യക്ഷ തയിൽ ബഹു. കേരള സംസ്ഥാന ഇലക്ഷൻ കമ്മിഷണർ ശ്രീ.എ.ഷാജഹാൻ IAS (Rtd) നിർവ്വഹിച്ചു