ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ്; ഇന്ത്യയ്ക്ക് തകർപ്പൻ ജയം
December 18, 2022
ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 188 റൺസിന്റെ വമ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ 513 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 324 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് ഉൾപ്പെടെ 8 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് മത്സരത്തിലെ താരം.