കല്ലറ പാങ്ങോട് ഭരതന്നൂർ ലെനിൻ കുന്നിൽ ഷീജ ഭവനിൽ ഷിബിൻ (32) , കുളത്തുപ്പുഴ ചോഴിയക്കോട് അഭയ് വിലാസം വീട്ടിൽ വിഷ്ണു (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബാങ്കിലേക്ക് വന്ന ആൽത്തറമൂട് വയലിറക്കത്ത് വാഴവിള വീട്ടിൽ ജഗദമ്മയുടെ (75) മാല സ്റ്റേഡിയത്തിന് സമീപത്തു വച്ച് സംഘം പൊട്ടിച്ചു കടന്നിരുന്നു.
വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് ബൈക്കിന്റെ നമ്പർ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിബിനെ അറസ്റ്റ് ചെയ്യാനായത്. ഒരു മാസം മുൻപ് കടയ്ക്കൽ ആനപ്പാറയിൽ വീടിനു മുന്നിൽ നിന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതും സംഘമാണെന്നു പൊലീസ് പറഞ്ഞു:
"പാലോട്, പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ മാല മോഷണക്കേസിൽ പ്രതിയായ ഷിബിൻ പാലോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ബൈക്കിൽ കറങ്ങി മോഷണം നടത്തി കിട്ടുന്ന മാല വിറ്റ് പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് സംഘം.