കടയ്ക്കൽ കുമ്മിൾ സ്വദേശി ദാർ ഉൽ നജാദ് ൽ അബ്ദുൽ മജീദിന്റെ മകൻ സലാഹുദീൻ എ എസ്സ് ആണ് അയിരൂർ പോലീസിന്റെ പിടിയിലായത്.
വർക്കല അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവംനടന്നത്. മദ്രസ പഠനത്തിനായി പോയ പെൺകുട്ടിയെ ഉസ്താദ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സ്കൂളിലെ അധ്യാപകർക്ക് സംശയം തോന്നി കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം വെളിയിൽ വന്നത്.. തുടർന്ന് അധ്യാപകർ കുട്ടിയുടെ വീട്ടിൽ അറിയിക്കുകയും കുടുംബം അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയിതു. ആരോപണ വിധേയനായ വ്യക്തിയെ മദ്രസ അധികൃതർ അപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പക്ഷെ പോലീസ് അന്വേഷിച്ചു എത്തും മുൻപ് തന്നെ അധ്യാപകൻ ഒളിവിൽ പോയി. പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു....