തിരുവനന്തപുരം: അച്ചടക്കമില്ലായ്മയും ജയില്‍ ഉദ്യോഗസ്ഥരുടെ അഭാവവും സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ ആത്മഹത്യ സുരക്ഷാവീഴ്ച മൂലമാണെന്ന് ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാത്തതും ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാത്തതുമാണ് ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചയ്ക്ക് കാരണമായി കരുതുന്നത്.
ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഉത്തരവുണ്ടെങ്കിലും, ഡ്യൂട്ടി സമയത്തും മറ്റും ജീവനക്കാര്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നുവെന്നും തടവുകാരെ ശ്രദ്ധിക്കുന്നില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജയിലുകളിലെ സംഘര്‍ഷ സമയത്തും പ്രതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ട്.