ആലപ്പുഴ ബീച്ചിലെ സീ വ്യൂ പാർക്ക് ഇന്ന് വൈകിട്ട് പൊതുജനങ്ങൾക്ക് സമർപിക്കും

ആലപ്പുഴ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പുത്തൻ ഉണർവും സാഹസിക വിനോദവും പകർന്ന് നൽകാനായി സ്ഥാപിച്ച സീ വ്യൂ പാർക്ക് ഇന്ന് വൈകിട്ട് പൊതുജനങ്ങൾക്ക് സമർപിക്കും. നമ്മുടെ ജില്ലയ്ക്ക് ലഭിക്കുന്ന പുതു വർഷ സമ്മാനം കൂടിയാണിത്.

സിപ്പ് ലൈൻ, റോപ്പ് റൈഡർ, റോപ്പ് സൈക്കിൾ, കാർണിവൽ ഗയിമുകൾ, ഹാൻഡ് പെഡൽ ബോട്ടുകൾ,
ലെഗ് പെഡൽ ബോട്ട്, വാട്ടർ റോളർ, കയാക്കിങ്, ഫ്‌ലോട്ടിങ് ബ്രിഡ്ജ്, ലേസർ ഷോ,
ഫ്‌ലോട്ടിംഗ് ഷോപ്പുകൾ, ലഘുഭക്ഷണ ശാലകൾ എന്നിവയടക്കം ഇവിടെ സജ്ജമാണ്.

ഇന്ന് വൈകിട്ട് ഏഴിന് ബഹു. ടൂറിസം മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് പാർക്ക് തുറന്നു നൽകും.

ജനുവരി 1 വരെ ഇവിടേക്കുള്ള പ്രവേശനം സൗജന്യവുമാണ്