പ്രേംനസീര്‍ സുഹൃത് സമിതിയുടെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരത്തിന് നടന്‍ കുഞ്ചന്‍ അര്‍ഹനായി.
10,001 രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ് പുരസ്‌കാരം. പ്രേംനസീര്‍ കര്‍മ്മതേജസ് പുരസ്‌കാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് ലഭിച്ചു. പ്രേംനസീറിന്റെ 34ാം ചരമവാര്‍ഷികമായ ജനുവരി 16ന് വൈകിട്ട് 6.30ന് പൂജപ്പുര ശ്രീ ചിത്തിര തിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് പ്രേംനസീര്‍ സ്‌മൃതി അരങ്ങേറുമെന്ന് ജൂറി ചെയര്‍മാന്‍ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.