തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ നാല് പൊതികളിലായി കണ്ടെത്തിയത് എട്ട് കിലോയിലധികം കഞ്ചാവ്

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് 8. 215 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ക്രിസ്മസ്–പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി ട്രെയിൻ വഴി കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് 8.215 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന നിസാമുദ്ദീൻ എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചി‍നുള്ളിൽ സീറ്റിനടിയിൽ നാലു പൊതികളിൽ സൂക്ഷിച്ച കഞ്ചാവാണു പിടിച്ചെടുത്തത്. എക്സൈസ് എൻഫോഴ്‌സ്‌‍മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്പെഷൽ സ്‌‍ക്വാഡ് സർക്കിൾ ഇൻസ്‌‍പെക്ടർ ബി.എൽ. ഷിബു, റെയിൽവേ സംരക്ഷണ സേനയിലെ എസ്ഐ പി.ഗോപാലകൃഷ്ണൻ എന്നിവർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.അതേസമയം, തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിതുര സ്വദേശിയായ 23കാരനാണ് കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരന്തര പീഡനത്തിന് വിധേയയാക്കിയത്. വീണ്ടും വില്ലനായി ഇൻസ്റ്റാഗ്രാം സൗഹൃദം. ഇത്തവണയും വലയിൽ വീണത് പ്രായപൂർത്തിയാവാത്ത പെൺകുട്ടി. ഒരു വർഷം മുമ്പാണ് വിതുര മേമല സ്വദേശി പ്രിൻസ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുന്നത്. പതിയെ പതിയെ കൂടുതൽ അടുപ്പം സ്ഥാപിച്ചെടുത്ത പ്രതി പെൺകുട്ടിയെ വീടിന് പുറത്ത് വച്ച് കാണാൻ തുടങ്ങി. സ്കൂളിലേക്ക് പോകും വഴി കൂട്ടിയെ പലയിടത്തും ചെറുയാത്ര കൊണ്ടുപോകുന്നതിനിടെ പെരുമാതുറയിലെ സൃഹൃത്തിന്റെ വീട്ടിടക്കം പല സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തു. ഇടയ്ക്കിട അവധിയായതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു.