ഭിന്നശേഷി ദിനത്തിൽ വ്യത്യസ്തയാർന്ന പരിപാടി സംഘടിപ്പിച് ആറ്റിങ്ങൽ നഗരസഭയും ബിആർസിയും

ഭിന്നശേഷി ദിനത്തിൽ വ്യത്യസ്തയാർന്ന പരിപാടി സംഘടിപ്പിച് ആറ്റിങ്ങൽ നഗരസഭയും ബിആർസിയും. ദീപശിഖ തെളിയിച്ചുകൊണ്ടുള്ള വിളംബര റാലി,ഫ്ലാഷ് മോബ്എന്നിവ സംഘടിപ്പിച്ചു.
ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ നടന്ന ഉദ്ഘാടന സമ്മേളനം ഭിന്നശേഷി കുട്ടികളാണ് നിർവഹിച്ചത്. കുമാരി അർച്ചന സുരേഷ് ഈശ്വര പ്രാർത്ഥന ആലപിച്ചു. കുമാരി ഭദ്രാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ്റ്റർ അക്ഷയ് എസ് നായർ സ്വാഗതം ആശംസിച്ചു. കാഴ്ച പരിമിതിയുള്ള കുമാരി നൂറാ മറിയം മർഹും ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുമാരി നിമിഷ, മാസ്റ്റർ നിഖിൽ ബി നായർ മാസ്റ്റർ ഇഷാൻ ഷാൻ മാസ്റ്റർ കൈലാസ് നാഥ് മാസ്റ്റർ കലേഷ്
 മാസ്റ്റർ നിരഞ്ജൻ ആർ എസ്
മാസ്റ്റർ ആകാശ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
 സമാപന സമ്മേളനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി ഉദ്ഘാടന നിർവഹിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭയുടെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു..!