തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നു രാജ്ഭവൻ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് കെടിഡിസി മസ്കറ്റ് ഹോട്ടലിലാണു വിരുന്ന്. മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലദ്ധ്യക്ഷന്മാർ എന്നിവർക്കു ക്ഷണമുണ്ട്.
ഗവർണ്ണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല. ഈ വർഷം തലസ്ഥാനത്ത് നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയിൽ സർക്കാർ തന്നെ ഒഴിവാക്കിയതിൽ ഗവർണ്ണർ മുൻപ് നീരസം പ്രകടിപ്പിച്ചിരുന്നു.