കേരള തീരത്തു നിന്ന് ഇന്നും നാളെയും കടലില്‍പോകരുതെന്ന് കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. കന്യാകുമാരി തീരത്തിന് സമീപം സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍ കേരളത്തിലും ലക്ഷദ്വീപിലും മഴയും കാറ്റും ഉണ്ടാകും. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരപ്രദേശത്തു താമസിക്കുന്നവരും സഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.