നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി; യാത്രക്കാർ സുരക്ഷിതർ
December 02, 2022
കൊച്ചി• സൗദി– കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. സ്പൈസ് ജെറ്റ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായെന്ന് നിഗമനം. യാത്രക്കാരും ജീവനക്കാരും അടക്കം വിമാനത്തിലെ 197 പേരും സുരക്ഷിതരാണെന്നാണ് വിവരം.