അഞ്ചലിൽ ഇ.എൻ.ടി ക്ലിനിക്ക് നടത്തുന്ന ഡോ.അരവിന്ദ് ദീക്ഷിതിൻ്റെ മകൾ ഡോ.അർപിത അരവിന്ദ് (സോനു) അന്തരിച്ചു. വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. എം.ബി.ബി.എസിന് ശേഷം കർണ്ണാടകയിൽ ബിരുദാനന്തര ബിരുദത്തിന് (എം.എസ്) അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഏക മകളുടെ മരണത്തെ തുടർന്നുള്ള ആഘാതത്തിൽ ഡോ. അരവിന്ദ് ദീക്ഷിതിനെയും ഭാര്യ റാണിമ അരവിന്ദിനെയും സെൻ്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
സംസ്കാരം നാളെ നടന്നേക്കും എന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.