ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂരിൽ കൊറിയർ സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം

ക്രിസ്മസ് ന്യൂഇയര്‍ സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലുള്ള കണ്ടെത്തിലാണ് ആലംകോട് വഞ്ചിയൂര്‍ ഭാഗത്തുള്ള പണയില്‍ വീട്ടില്‍ ധീരജിന്റെ ക്വറിയര്‍ പാര്‍സല്‍ സര്‍വ്വീസ് നടത്തുന്ന സ്ഥാപനം പരിശോധിച്ചപ്പോള്‍ 5.250 കിലോഗ്രാം കഞ്ചാവും susuki acess 125 സ്‌കൂട്ടര്‍, വെയിംഗ് മെഷീന്‍, രണ്ട് സ്മാര്‍ട്ട് ഫോണ്‍ എന്നിവ കണ്ടെടുത്തു. ക്വറിയറിന്റെ മറവില്‍ കഞ്ചാവ് കച്ചവടമാണിവിടെ നടക്കുന്നത്. ഇയാളെ എന്‍ഡിപിഎസ് കേസെടുത്തു അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ ദീപക്, അശോക് കുമാര്‍, അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനിരുദ്ധന്‍, രാധാകൃഷ്ണപ്പിള്ള, ഗിരീഷ് കുമാര്‍, വൈശാഖ്, ഡ്രൈവര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.