തിരുവനന്തപുരം : സംസ്ഥാന പാതയിൽ പാലോട് സാമി മുക്കിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, രണ്ട് യുവാക്കൾ മരിച്ചു. പുനലൂർ സ്വദേശി വിഷ്ണു (25)വും മറ്റൊരാളുമാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ കുറിച്ചുള്ള വിവരം അറിവായിട്ടില്ല. രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.
പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്കു വഞ്ചിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബസ് റോഡിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ ബസ് ഒരു വശത്തേക്ക് മറിഞ്ഞു. തീർത്ഥാടകരിൽ ആരുടേയും നില ഗുരുതരമല്ല.