കൊവിഡിൽ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം.കൊവിഡിൽ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചാൽ നേരിടാൻ പ്രാഥമിക സർജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം നൽകി. ആശുപത്രി കിടക്കകൾ, ഐ സി യു, വെൻ്റിലേറ്റർ, ഓക്സിജൻ ബെഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി. കേന്ദ്ര വ്യോമമന്ത്രാലയത്തിൻ്റെ നിർദേശാനുസരണം സംസ്ഥാനത്തെ വിമാനതാവളങ്ങളിൽ പുനരാരംഭിച്ച കൊവിഡ് പരിശോധന തുടരുന്നു. റാൻഡം സാമ്പിളിങ്ങിലൂടെ യാത്രക്കാരിൽ 2% പേരുടെ പരിശോധനയാണ് നടത്തുന്നത്. ഒപ്പം രോഗലക്ഷണങ്ങളുള്ള യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു. വിമാനതാവങ്ങളിലെ പരിശോധന ആരംഭിച്ച് നാല് ദിവസം പിന്നിടുമ്പോഴും ജനിതക വകഭേദം വന്ന കൊവിഡ് വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്....