തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞു; സാഹസികമായി തിരിച്ചെടുത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍

തേങ്ങയെന്ന് കരുതി ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ തിരിച്ചെടുത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍.കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ആഴിയില്‍ നിന്ന് വീണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിന് പൊള്ളലേറ്റു.

അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെയാണ് മൊബൈല്‍ ഫോണും വീണത്. അഗ്‌നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി