*ശിവഗിരി തീർത്ഥാടനം: സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം - അടൂർ പ്രകാശ് എം.പി .*

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം. പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും റെയിൽവേ ബോർഡ്‌ ചെയർമാൻ വി.കെ ത്രിപാഠിയുമായും കൂടിക്കാഴ്ച നടത്തി.

ശിവഗിരി തീർത്ഥാടനത്തിന്റെ നവതി വർഷമായ ഇത്തവണ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും തീർത്ഥാടകരുടെ വൻ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന നവതി ആഘോഷത്തിന്റെ സമാപനപരിപാടികൾ ഡിസംബർ 15 ന് ആരംഭിക്കുകയാണ്.
ഇത്തവണ മുൻ വർഷങ്ങളിൽ നിന്നും വ്യത്യാസ്ഥമായി വൻ തീർത്ഥടകരുടെ തിരക്ക് പ്രതീക്ഷിക്കുന്നതായും ആയതിനാൽ ശിവഗിരി തീർത്ഥടനവുമായി ബന്ധപെട്ടു കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കേന്ദ്ര മന്ത്രിയോടും റെയിൽവേ ചെയർമാനോടും നേരിൽ കണ്ടു കത്ത് നൽകി ആവശ്യപെട്ടു.ഇത്തവണ കേരളത്തിനു അകത്തുനിന്നും കേരളത്തിന്‌ പുറത്ത് നിന്നും ലക്ഷകണക്കിന് തീർത്ഥടകർ എത്തുമെന്നും അതിൽ ബഹുഭൂരിപക്ഷം തീർത്ഥടകരും ആശ്രയിക്കുന്നത് റെയിൽവേ ആണെന്നും ആയതിനാൽ എല്ലാവർക്കും വന്നുപോകുന്നതിനു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കൂടുതൽ ട്രെയിനുകളും എല്ലാ ട്രെയിനിന്നും സ്റ്റോപ്പും അനുവദിക്കനാമെന്നും കത്തിൽ ആവശ്യപെട്ടു.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാലും ക്രിസ്മസ് അവധി പ്രമാണിച്ചും ട്രെയിനുകളിൽ വൻ തിരക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമാണ്. ഇതു കണക്കിലെടുത്ത് തീർത്ഥാടനത്തോ ടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും വർക്കലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ്‌ അനുവദിക്കണമെന്നും കൂടികാഴ്ചയിൽ ആവശ്യപ്പെട്ടു.ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒത്തുകൂടുന്ന ശിവഗിരി തീർത്ഥടനം തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഒരു ഉത്സവമാണ്.
ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിയും റെയിൽവേ ബോർഡ്‌ ചെയർമാനും ഉറപ്പു നൽകിയതായി എം. പി. അറിയിച്ചു.
ശിവഗിരി തീർത്ഥടനവുമായി ബന്ധപെട്ടു ശിവഗിരി സന്ദർശിച്ച വേളയിൽ ശിവഗിരി മഠം പ്രസിഡന്റ്‌ ശ്രീ. സച്ചിദാനന്ദ സ്വാമികളുടെ ആവശ്യപെട്ടതനുസരിച്ചാണ് എം. പി കേന്ദ്ര മന്ത്രിയെയും റെയിൽവേ ചെയർമാനെയും കണ്ടതെന്നും എം. പി അറിയിച്ചു..!